ഇറാഖിലെ തെക്കൻ പ്രവിശ്യയായ ബസ്രയിലെ തുറമുഖത്തിന് സമീപം ഒരു കപ്പലിൽ ഇന്ന് ഡ്രോൺ ആക്രമണം നടന്നതായി സുരക്ഷാ ഉദ്യോഗസ്ഥൻ എഎഫ്പിയോട് പറഞ്ഞു.
ഒരു എണ്ണ ടെർമിനലിന് സമീപത്തുവെച്ചാണ് “അമേരിക്കൻ ബ്രാൻഡ് കാറുകൾ” വഹിച്ചിരുന്ന കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഒരു ടാങ്കറിന് മുകളിൽ തിരിച്ചറിയാത്ത ഒരു “വസ്തു” പതിച്ചെന്ന റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് ഇറാഖ് എണ്ണ മന്ത്രാലയം അറിയിച്ചു.
വിശ്വസനീയമായ സുരക്ഷാ ഭീഷണികളും മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളും കാരണം ഇറാഖിലെ ഖോർ മോർ ഗ്യാസ് പാടത്തെ പ്രധാന ഉൽപ്പാദന കേന്ദ്രങ്ങൾ അടച്ചിട്ടതായി ഡാന ഗ്യാസ് അറിയിച്ചു; സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും കമ്പനി വക്താവ് വ്യക്തമാക്കി.





