യുഎഇയിൽ ഉച്ചവിശ്രമ നിയമം കർശനം ; ഡെലിവറി റൈഡർമാർക്ക് ഉച്ചയ്ക്ക് പരമാവധി 3 ഓർഡറുകൾ മാത്രം

Delivery riders capped at 3 orders during peak heat hours

യുഎഇയിൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളതിനാൽ, ഡെലിവറി റൈഡർമാർക്ക് ഈ സമയത്ത് പരമാവധി 3 ഓർഡറുകൾ മാത്രമേ നൽകാവൂ എന്ന് ആപ്പുകൾക്ക് നിർദ്ദേശമുണ്ട്. ഈ ഡെലിവറികളുടെ ആകെ സമയം 60 മിനിറ്റിൽ കൂടാനും പാടില്ല.

കരീം ആപ്പ് തങ്ങളുടെ സിസ്റ്റത്തിൽ മാറ്റങ്ങൾ വരുത്തി ഓർഡറുകളുടെ എണ്ണം സ്വയം പരിമിതപ്പെടുത്തി. റൈഡർമാരുടെ ജീവന്റെയും ആരോഗ്യത്തിന്റെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും, അതുകൊണ്ട് കസ്റ്റമർമാർക്ക് ഡെലിവറി ലഭിക്കാൻ സാധാരണയേക്കാൾ കൂടുതൽ സമയമെടുക്കുമെന്നും കമ്പനി അറിയിച്ചു.

വിദേശകാര്യ-മാനവവിഭവശേഷി മന്ത്രാലയം (MoHRE) നൽകിയ നിർദ്ദേശപ്രകാരം ഈ സമയത്ത് റൈഡർമാരെ ജോലി ചെയ്യാൻ നിർബന്ധിക്കരുത്. കൂടാതെ, നടന്നു കൊണ്ടുള്ള (Foot deliveries) ഡെലിവറികൾ ഉച്ചയ്ക്ക് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

നേരിട്ട് വെയിലേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലി തടയുന്ന യു.എ.ഇയുടെ ഉച്ചവിശ്രമ നിയമം തുടർച്ചയായ 22-ാം വർഷമാണ് രാജ്യത്ത് നടപ്പിലാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!