അംഗീകാരമില്ലാത്ത ഓൺ‌ലൈൻ ഫത്‌വ അക്കൗണ്ടുകൾക്കെതിരെ കടുത്ത നടപടിയുമായി യുഎഇ ; വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യും

Strict action against unauthorized online fatwa accounts- websites to be blocked.

ഔദ്യോഗിക അനുമതിയില്ലാതെ സോഷ്യൽ മീഡിയ വഴിയും വെബ്‌സൈറ്റുകൾ വഴിയും ഫത്‌വകളും (മതവിധികൾ) മതപരമായ നിർദ്ദേശങ്ങളും നൽകുന്ന അക്കൗണ്ടുകൾക്കെതിരെ യു.എ.ഇ ഫത്‌വ കൗൺസിൽ നടപടി തുടങ്ങി. ഇത്തരം അക്കൗണ്ടുകൾ എത്രയും വേഗം പ്രവർത്തനം അവസാനിപ്പിക്കണമെന്ന് നിർദ്ദേശിച്ചു. 2024-ലെ മൂന്നാം നമ്പർ ഫെഡറൽ നിയമപ്രകാരമാണ് ഫത്‌വ കൗൺസിലിന് രാജ്യത്തുടനീളമുള്ള മതവിധികളെ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള പൂർണ്ണ ചുമതല നൽകിയിട്ടുള്ളത്.

കൃത്യമായ യോഗ്യതയുള്ളവരും കൗൺസിലിന്റെ മുൻകൂർ അനുമതിയുള്ളവരുമല്ലാത്ത വ്യക്തികൾ പര പരമ്പരാഗത മാധ്യമങ്ങൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ ഫത്‌വ നൽകുന്നത് നിയമവിരുദ്ധമാണ്.

മതപരമായ ഭിന്നതകൾ, അസഹിഷ്ണുത, സ്പർദ്ധ എന്നിവ വളർത്തുന്ന രീതിയിലുള്ള ഫത്‌വകൾ നൽകുന്നതും ഫത്‌വ കൗൺസിലിന്റെ നിർദ്ദേശങ്ങളെ പരസ്യമായി ചോദ്യം ചെയ്യുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിയിടാനും ഇത്തരം അക്കൗണ്ടുകളും വെബ്‌സൈറ്റുകളും പൂർണ്ണമായി ബ്ലോക്ക് ചെയ്യാനും അധികാരികൾക്ക് അധികാരമുണ്ട്.

ഔദ്യോഗിക അംഗീകാരമില്ലാത്ത പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാതെ, യു.എ.ഇ ഫത്‌വ കൗൺസിലിന്റെയും അംഗീകൃത ദേശീയ സ്ഥാപനങ്ങളുടെയും സേവനങ്ങൾ മാത്രം ഉപയോഗിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!