അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 15 മില്യൺ ദിർഹം സ്വന്തമാക്കി പാകിസ്ഥാൻ സ്വദേശി ശൗകത് അഫ്താബ്. ഇന്ന് സെപ്റ്റംബർ 3 വ്യാഴാഴ്ച നടന്ന പ്രതിമാസ തത്സമയ നറുക്കെടുപ്പിലാണ് അദ്ദേഹത്തിന് മഹാഭാഗ്യം തേടിയെത്തിയത്.
5556 നമ്പർ ടിക്കറ്റാണ് അദ്ദേഹത്തെ ഭാഗ്യവാനാക്കിയത്. ഫോണിൽ വിവരമറിഞ്ഞ അദ്ദേഹം ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും, പിന്നീട് യൂട്യൂബിൽ ലൈവ് നറുക്കെടുപ്പ് കണ്ട് തന്റെ വിജയം ഉറപ്പാക്കുകയും വലിയ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.






