യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ കാർമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് ചിലയിടങ്ങളിൽ മഴ ലഭിച്ചേക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മീറ്ററോളജി (NCM) അറിയിച്ചു. ഉൾപ്രദേശങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
ഉച്ചയ്ക്കുശേഷം കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടുകയും ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു.
ഉൾപ്രദേശങ്ങളിൽ 41°C മുതൽ 46°C വരെയും, തീരപ്രദേശങ്ങളിൽ 37°C മുതൽ 42°C വരെയും, മലനിരകളിൽ 30°C മുതൽ 36°C വരെയും താപനില അനുഭവപ്പെടും.
ചില സമയങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാനും പൊടിക്കാറ്റിന് കാരണമാകാനും സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയുമായി അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്.






