ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, പാസ്പോർട്ട് പരിശോധനാ നടപടികൾ മുമ്പത്തേക്കാൾ സുഗമവും വേഗത്തിലുമാക്കാൻ സഹായിക്കുന്ന ഒരു പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വരുന്നു.
ദുബായ് എയർപോർട്ട്സ്, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സുമായി (GDRFA) സഹകരിച്ചാണ് “സ്മാർട്ട് ഗേറ്റ്സ് എലിജിബിലിറ്റി പ്രീ-ചെക്ക്” (Smart Gates Eligibility Pre-Check) എന്ന സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
പാസ്പോർട്ട് കൺട്രോൾ കൗണ്ടറുകളിൽ എത്തുന്നതിന് മുൻപ് തന്നെ തങ്ങൾക്ക് സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാൻ അർഹതയുണ്ടോ എന്ന് യാത്രക്കാർക്ക് മൊബൈൽ ഫോണിലൂടെ തൽസമയം അറിയാൻ സാധിക്കും. ഇതുവഴി സാധാരണ കൗണ്ടറുകളിലെ അനാവശ്യ ക്യൂ ഒഴിവാക്കാം.
-
പരിശോധിക്കേണ്ട വിധം:
-
ആപ്പുകൾ ഒന്നും ഡൗൺലോഡ് ചെയ്യേണ്ടതില്ല. വിമാനത്താവളത്തിലെ QR കോഡ് സ്കാൻ ചെയ്തോ
dxb.pocketflights.comഎന്ന വെബ്സൈറ്റ് സന്ദർശിച്ചോ പോർട്ടൽ തുറക്കാം. -
‘Smart Gates PreCheck’ എന്നത് തിരഞ്ഞെടുക്കുക.
-
ഫോൺ ക്യാമറ ഉപയോഗിച്ച് പാസ്പോർട്ടിന്റെ ആദ്യ പേജ് സ്കാൻ ചെയ്യുക.
-
നിമിഷങ്ങൾക്കകം സ്മാർട്ട് ഗേറ്റ് ഉപയോഗിക്കാമോ ഇല്ലയോ എന്ന സന്ദേശം ലഭിക്കും.
-
-
ആർക്കൊക്കെ ഉപയോഗിക്കാം?: യു.എ.ഇ/ജി.സി.സി പൗരന്മാർ, യുഎഇ റെസിഡന്റുകൾ, വീസ ഓൺ അറൈവൽ ആനുകൂല്യമുള്ളവർ, ഷെഞ്ചൻ രാജ്യങ്ങളിൽ നിന്നുള്ളവർ, മുൻകൂട്ടി വീസയെടുത്തവർ എന്നിവർക്ക് സ്മാർട്ട് ഗേറ്റ് സേവനം ലഭ്യമാണ്.
-
സെക്കൻഡുകൾക്കുള്ളിൽ ക്ലിയറൻസ്: അർഹതയുള്ളവർക്ക് സ്മാർട്ട് ഗേറ്റിൽ എത്തി ക്യാമറയിലേക്ക് നോക്കി സെക്കൻഡുകൾക്കകം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി കടന്നുപോകാം.
-
വലിയ തിരക്ക്: 2026-ലെ വേനലവധിക്കാലത്ത് പ്രതിദിനം 2,65,000-ത്തിലധികം യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. ഈ തിരക്ക് നിയന്ത്രിക്കാനാണ് പുതിയ സംവിധാനം.





