ഒമാൻ ഉൾക്കടലിൽ സഞ്ചരിക്കുകയായിരുന്ന എൽ.പി.ജി (LPG) ടാങ്കർ കപ്പലിന് നേരെ അമേരിക്ക മിസൈൽ ആ ക്ര മണം നടത്തി. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ കൊ ല്ല പ്പെടുകയും ചെയ്തു.
ആക്രമണത്തിൽ ടാങ്കറിന്റെ എഞ്ചിൻ റൂം പൂർണ്ണമായി തകരുകയും കപ്പലിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതായി വിവരമറിയിച്ച ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാന്റെ ഫാർസ് (Fars) ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനിൽ നിന്നുള്ള പാചകവാതകമാണ് (Gas) ടാങ്കറിൽ കൊണ്ടുപോകുന്നതെന്ന സംശയത്തിലാണ് യു.എസ് സൈന്യം ആക്രമണം നടത്തിയത്.
അമേരിക്കയുടെ പ്രതികരണം: സംഭവത്തെക്കുറിച്ച് അമേരിക്കൻ സൈനിക വൃത്തങ്ങൾ ഉടനടി കൂടുതൽ വിശദീകരണങ്ങളോ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.





