ഫുജൈറയിലെ ‘വാദി വുറയ്യ’ യുനെസ്കോ ലോക പൈതൃക പട്ടികയിൽ !
തെക്കൻ കൊറിയയിലെ ബുസാനിൽ (Busan) നടന്ന യുനെസ്കോ ലോക പൈതൃക സമിതിയുടെ 48-ാമത് സെഷനിലാണ് ഫുജൈറയിലെ വാദി വുറയ്യയെ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
യു.എ.ഇയിൽ നിന്ന് ‘സമാനതകളില്ലാത്ത ആഗോള പ്രകൃതി ഭംഗിയും മൂല്യവുമുള്ള’ (Outstanding Universal Natural Value) കേന്ദ്രമായി യുനെസ്കോ അംഗീകരിക്കുന്ന ആദ്യ സങ്കേതമാണിത്. യു.എ.ഇയിൽ നിന്ന് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടംപിടിക്കുന്ന മൂന്നാമത്തെ കേന്ദ്രമാണിത്.
ഫുജൈറ എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന ഈ നാഷണൽ പാർക്ക് 225 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. യു.എ.ഇക്കും ഫുജൈറയ്ക്കും ഇതൊരു വലിയ നാഴികക്കല്ലാണെന്നും, പ്രകൃതിദത്ത പൈതൃകങ്ങൾ സംരക്ഷിക്കുന്നതിൽ രാജ്യത്തിനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ അംഗീകാരമെന്നും യു.എ.ഇ സാംസ്കാരിക മന്ത്രി ശൈഖ് സലേം ബിൻ ഖാലിദ് അൽ ഖാസിമി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.





