ദുബായിൽ വെച്ച് നഷ്ടപ്പെടുകയും പോലീസ് കണ്ടെത്തുകയും ചെയ്ത സാധനങ്ങൾ (Lost-and-found items), ഉപഭോക്താക്കൾക്ക് യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിൽ എവിടെയാണെങ്കിലും അവരുടെ താമസസ്ഥലത്തോ ജോലിസ്ഥലത്തോ നേരിട്ടെത്തിച്ചു നൽകും. കണ്ടെടുത്ത സാധനങ്ങൾ കൈപ്പറ്റുന്നതിനായി പോലീസ് സർവീസ് സെന്ററുകൾ നേരിട്ട് സന്ദർശിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ പദ്ധതിയോടെ സാധിക്കും.
ഈ ഡോർസ്റ്റെപ്പ് ഡെലിവറി സൗകര്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ദുബായ് പോലീസിന്റെ 901 എന്ന കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ദുബായിയെ മുൻനിര സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമായും, ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനുമാണ് പോലീസ് ഈ സ്മാർട്ട് സേവനം ആരംഭിച്ചിരിക്കുന്നത്.





