യുഎഇയിൽ 15 വർഷത്തോളം നൃത്താധ്യാപകനായും കൊറിയോഗ്രാഫറായും പ്രവർത്തിച്ച കണ്ണൂർ സ്വദേശി ഷജിൻ രതീന്ദ്രൻ (42) അന്തരിച്ചു.
ജൂൺ 29-ന് നാട്ടിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് അന്ത്യം.
ചൊവ്വാഴ്ച സ്വവസതിയിൽ നടന്ന സംസ്കാര ചടങ്ങിൽ പ്രവാസി സുഹൃത്തുക്കളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു






