ദുബായ് മോൾ മെട്രോ സ്റ്റേഷനിൽ താൽക്കാലിക സ്റ്റെയർകേസ് തുറന്നു

Temporary staircase opens at Burj Khalifa/Dubai Mall Metro station

ദുബായ് മോൾ മെട്രോ സ്റ്റേഷനിൽ താൽക്കാലിക സ്റ്റെയർകേസ് തുറന്നു.

സ്റ്റേഷന്റെ പ്രധാന എൻട്രൻസിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നത് പ്രമാണിച്ച് എക്സിറ്റ് 1 (Exit 1) ഭാഗത്താണ് താൽക്കാലിക സ്റ്റെയർകേസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. യാത്രക്കാർ മാപ്പിലെ സൂചനകൾ പാലിച്ച് യാത്ര ചെയ്യണമെന്ന് ആർ.ടി.എ അഭ്യർത്ഥിച്ചു.

സ്റ്റേഷൻ വികസനം വേഗത്തിലാക്കാൻ ബസ്, ടാക്സി സർവീസ് റോഡുകൾ 2026 അവസാനത്തോടെ വരെ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

നവീകരണം പൂർത്തിയാകുന്നതോടെ സ്റ്റേഷന്റെ യാത്രാശേഷി 65 ശതമാനത്തോളം ഉയരും. നിലവിലുള്ള മണിക്കൂറിൽ 7,250 യാത്രക്കാർ എന്നത് 12,320 ആയി ഉയരുകയും, പ്രതിദിനം 2,20,000 പേർക്ക് വരെ സ്റ്റേഷൻ ഉപയോഗിക്കാൻ കഴിയുകയും ചെയ്യും.

വിസ്തൃതിയും പുതിയ സൗകര്യങ്ങളും : സ്റ്റേഷന്റെ വിസ്തീർണം 6,700 ചതുരശ്ര മീറ്ററിൽ നിന്ന് 8,500 ചതുരശ്ര മീറ്ററായി വർദ്ധിപ്പിക്കും.

പ്രവേശന-പുറത്തുകടക്കൽ കവാടങ്ങൾ വേർതിരിക്കും (Separation of entry & exit gates).

കൂടുതൽ എസ്‌കലേറ്ററുകൾ, ലിഫ്റ്റുകൾ, സ്‌മാർട്ട് ഗേറ്റുകൾ, വിശാലമായ കൊൺകോഴ്‌സ് മേഖലകൾ എന്നിവയും പുതിയ പദ്ധതിയിലുണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!