സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഇറാഖിൽ നിന്നും ഡ്രോൺ ആ ക്ര മണം : കടുത്ത ഭാഷയിൽ അപലപിച്ച് യു.എ.ഇ

UAE strongly condemns attacks on Saudi oil facilities launched from Iraqi territory

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖ് മണ്ണിൽ നിന്ന് തൊടുത്തുവിട്ട ഡ്രോൺ ആക്രമണങ്ങളെ യു.എ.ഇ കടുത്ത ഭാഷയിൽ അപലപിച്ചു.

സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടുത്ത ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയുമാണ് ഇത്തരം ശത്രുതാപരമായ നീക്കങ്ങളെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയുമായി യു.എ.ഇ പൂർണ്ണ ഐക്യദാർഢ്യം ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു.

രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന ഏതൊരു നടപടിക്കുമൊപ്പം യു.എ.ഇ ഉറച്ചുനിൽക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!