വടക്കൻ കുവൈറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു ചൈനീസ് കമ്പനിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് കടുത്ത ഭൗതിക നാശനഷ്ടങ്ങൾ (Severe material damage) സംഭവിക്കുകയും ചെയ്തു.
കുവൈറ്റ് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അബ്ദുൽഅസീസ് അൽ-അത്വാനാണ് (Colonel Staff Saud Abdulaziz Al-Atwan) ആക്രമണം നടന്ന വിവരവും നാശനഷ്ടങ്ങളും മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി അടിയന്തര സുരക്ഷാ നടപടികൾ കൈക്കൊണ്ടതായി സൈന്യം അറിയിച്ചു.





