ദുബായ് സ്വകാര്യ സ്കൂളുകളിൽ 2026-27 അക്കാദമിക് വർഷത്തെ പ്രവേശന നിയമങ്ങൾ വ്യക്തമാക്കി കെ.എച്ച്.ഡി.എ.
പ്രായം പ്രധാന മാനദണ്ഡം (Pre-KG മുതൽ KG2 / FS1 മുതൽ Year 1 വരെ): ഈ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് കുട്ടിയുടെ പ്രായം മാത്രമായിരിക്കും പ്രാഥമികവും നിർണ്ണായകവുമായ മാനദണ്ഡം. 2026-27 ട്രാൻസിഷൻ വർഷത്തിലെ പുതിയ പ്രായപരിധി അനുസരിച്ചായിരിക്കും ക്ലാസ് നിശ്ചയിക്കുക.
ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (Grade 1 / Year 2 മുതൽ മുകളിലേക്ക്): ഗ്രേഡ് 1 മുതലുള്ള ക്ലാസുകളിൽ വിദ്യാർത്ഥി മുൻപ് പഠിച്ച സ്കൂളിലെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) ആയിരിക്കും പ്രവേശനത്തിന് പ്രധാന അടിസ്ഥാനമായി കണക്കാക്കുക.
നിയമത്തിലെ വ്യതിയാനങ്ങൾ: ട്രാൻസ്ഫർ സർട്ടിഫിക്കറ്റിലെ ഗ്രേഡും യു.എ.ഇയിലെ പ്രായപരിധി ചാർട്ടും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ, പ്രവേശനം സ്ഥിരീകരിക്കുന്നതിന് മുൻപ് സ്കൂളുകൾ കെ.എച്ച്.ഡി.എയെ (KHDA) വിവരമറിയിക്കേണ്ടതുണ്ട്.
വിവിധ സാഹചര്യങ്ങളിലെ പ്രവേശനം: വിദേശത്ത് നിന്ന് വരുന്ന കുട്ടികൾ, അക്കാദമിക് വർഷത്തിന് മധ്യത്തിൽ സ്കൂൾ മാറുന്നവർ, ഒരു ക്ലാസ് റീസീറ്റ് ചെയ്യാൻ (Repeat) അല്ലെങ്കിൽ സ്കിപ്പ് (Skip) ചെയ്യാൻ ആഗ്രഹിക്കുന്നവർ എന്നിവർക്കും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ബാധകമാണ്.






