യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്ന് മഴ മുന്നറിയിപ്പ് ; ഈർപ്പം 90% വരെ ഉരാം : പുലർച്ചെ മൂടൽമഞ്ഞിന് സാധ്യത

Rain warning for today; humidity up to 90% — possibility of early morning fog.

യുഎഇയിൽ ഇന്ന് (നവംബർ 2, തിങ്കൾ) വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനില 38°C ആയി കുറയുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഈർപ്പത്തിന്റെ അളവ് 90 ശതമാനം വരെ ഉയരുന്നതിനാൽ തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലർച്ചെയുമായി മൂടൽമഞ്ഞിന് (Fog/Mist) സാധ്യതയുണ്ട്.

ഉപരിതല കുറഞ്ഞ മർദ്ദ വ്യവസ്ഥയുടെ ഫലമായി രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം കൺവെക്റ്റീവ് മേഘങ്ങൾ രൂപപ്പെടുന്നതോടെ മഴ പെയ്യാൻ സാധ്യതയുണ്ട്.

നവംബർ മാസത്തിലേക്ക് കടന്നെങ്കിലും ഉൾ പ്രദേശങ്ങളിൽ ഉയർന്ന താപനില 35°C മുതൽ 38°C വരെയും, തീരദേശങ്ങളിൽ 33°C മുതൽ 37°C വരെയും, മലയോര മേഖലകളിൽ 26°C മുതൽ 32°C വരെയുമായിരിക്കും. ഈർപ്പം 90% വരെ ഉയർന്നേക്കാം.

മണിക്കൂറിൽ 10 മുതൽ 25 കി.മീ വേഗതയിൽ വീശുന്ന കാറ്റ്, മേഘാവൃതമായ അന്തരീക്ഷത്തിൽ 40 കി.മീ വരെ വേഗതയിൽ വീശാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!