എക്സിറ്റ് തെറ്റിയാൽ പെട്ടെന്ന് വാഹനം വെട്ടിക്കരുത്; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഷാർജ പൊലീസ്

Do not swerve suddenly if you miss an exit_ Sharjah Police issues warning to motorists.

റോഡിലെ എക്സിറ്റ് തെറ്റിയാൽ പെട്ടെന്ന് ലൈൻ മാറുകയോ വാഹനം വെട്ടിക്കുകയോ ചെയ്യരുതെന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലീസ്. അപകടസാധ്യത ഒഴിവാക്കാൻ യാത്ര തുടർന്ന് തൊട്ടടുത്തുള്ള എക്സിറ്റ് ഉപയോഗിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.

“നിങ്ങളുടെ എക്സിറ്റ് തെറ്റിയോ? പെട്ടെന്ന് വാഹനം വെട്ടിച്ച് അപകടസാധ്യത വരുത്തരുത്. നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി സ്വയം ലൈനിൽ തുടർന്ന് തൊട്ടടുത്തുള്ള എക്സിറ്റ് ഉപയോഗിക്കുക,” റോഡ് സുരക്ഷാ സന്ദേശത്തിൽ പൊലീസ് വ്യക്തമാക്കി.

പെട്ടെന്നുള്ള ഇത്തരം നീക്കങ്ങൾ വരുത്തിവെക്കുന്ന അപകടങ്ങൾ വ്യക്തമാക്കുന്ന ഒരു വീഡിയോയും പൊലീസ് പങ്കുവെച്ചു. എക്സിറ്റ് തെറ്റിയെന്ന് മനസ്സിലാക്കിയ ഒരു ഡ്രൈവർ പെട്ടെന്ന് വാഹനം വെട്ടിക്കുകയും, ശ്രദ്ധയിൽപ്പെടാതിരുന്ന ഡിവൈഡറിൽ ഇടിച്ച് വാഹനം അപകടത്തിൽപ്പെടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

യു.എ.ഇ ഗതാഗത നിയമപ്രകാരം, പെട്ടെന്ന് വാഹനം വെട്ടിക്കുന്നവർക്ക് (sudden swerving) 1,000 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ 4 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!