ഇത്തിഹാദ് റെയിൽ പദ്ധതി: ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി റോഡിൽ നാളെ ബുധനാഴ്ച മുതൽ ഗതാഗത മാറ്റം

Etihad Rail Project_ Traffic changes on Sharjah University City Road starting tomorrow, Wednesday.

ഇത്തിഹാദ് റെയിൽ സ്റ്റേഷൻ പ്രവേശന പാത വികസന പദ്ധതിയുമായി (Etihad Rail Station Access Roads Project) ബന്ധപ്പെട്ട് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ, നാളെ ഓഗസ്റ്റ് 26 ബുധനാഴ്ച മുതൽ യൂണിവേഴ്‌സിറ്റി സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ലാന്റ് ഏരിയകൾ വഴി യാത്ര ചെയ്യുന്ന പ്രദേശവാസികൾക്ക് ഗതാഗത പാതകളിൽ മാറ്റമുണ്ടാകും.

രണ്ട് ഭാഗങ്ങളിലേക്കും രണ്ട് വരികൾ (lanes) വീതം ലഭ്യമാക്കി, ഈ രണ്ട് പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ് അതോറിറ്റി ഭാഗികമായി തുറന്നുകൊടുക്കും. ഇൻഡസ്ട്രിയൽ ഏരിയ 17-ൽ നിന്ന് യൂണിവേഴ്‌സിറ്റി ബ്രിഡ്ജ് വഴി യൂണിവേഴ്‌സിറ്റി സിറ്റിയിലേക്കുള്ള ഭാഗമാണ് തുറക്കുക.

റോഡ് അറ്റകുറ്റപ്പണികളും അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കുന്നതിനായി അൽ ഹസാന ഏരിയയ്ക്ക് സമീപമുള്ള ഇരട്ടപ്പാത ഭാഗികമായി അടച്ചിടുമെന്ന് ഓഗസ്റ്റ് 21-ന് ഷാർജ അധികൃതർ അറിയിച്ചിരുന്നു.

സഈദ് ബിൻ ഉബൈദ് അൽ ജർവാൻ റൗണ്ട് എബൗട്ട് മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സുൽത്താൻ ബൂ അലിയാൻ റൗണ്ട് എബൗട്ട് വരെയുള്ള പാതയിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 23 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 28 വെള്ളിയാഴ്ച വരെ ആറ് ദിവസത്തേക്കാണ് ഈ ഗതാഗത നിയന്ത്രണം നിലവിലുണ്ടാകുക. ഡ്രൈവർമാർ ട്രാഫിക് ബോർഡുകൾ പാലിക്കണമെന്നും ആവശ്യമുള്ളപക്ഷം ഇതര വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!