യു.എ.ഇയിലെ കര അതിർത്തി ചെക്ക്പോസ്റ്റിൽ (Land border crossing) 24 കിലോഗ്രാമിലധികം മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താനുള്ള ഏഷ്യൻ ട്രക്ക് ഡ്രൈവറുടെ ശ്രമം കസ്റ്റംസ് ഇൻസ്പെക്ടർമാർ പരാജയപ്പെടുത്തി. ട്രെയിലറിനുള്ളിൽ പ്രത്യേകമായി നിർമ്മിച്ച രഹസ്യ അറയിൽ (Specially built compartment) ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഏഷ്യൻ ട്രക്ക് ഡ്രൈവറെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു.






