ദുബായിക്കും ഷാർജയ്ക്കും ഇടയിലുള്ള ഗതാഗതക്കുരുക്കിന് നേരിയ ആശ്വാസം ലഭിച്ചുതുടങ്ങിയതായി യാത്രക്കാർ. ഈ മാസം ആദ്യം പുതിയ റോഡ് കണക്ഷനുകൾ തുറന്നുകൊടുത്തതോടെയാണ് യാത്രാസമയത്തിൽ കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്. എങ്കിലും, യാത്രാമാർഗ്ഗം, ദിശ, യാത്ര തിരിക്കുന്ന സമയം എന്നിവയെ ആശ്രയിച്ചാണ് ഈ ആശ്വാസം ലഭിക്കുന്നതെന്നാണ് യാത്രക്കാരുടെ അനുഭവം വ്യക്തമാക്കുന്നത്.
കോർണിഷ് റോഡിലെ പുതിയ തുരങ്കത്തിലൂടെ അൽ ഖാനിലേക്കുള്ള പുതിയ ലിങ്ക് റോഡ് തുറന്നതാണ് വലിയ മാറ്റമുണ്ടാക്കിയത്. മുൻപ് 20 മുതൽ 25 മിനിറ്റ് വരെ എടുത്തിരുന്ന ഈ ഭാഗം ഇപ്പോൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ കടക്കാനാകുന്നു. പദ്ധതി പൂർണ്ണമായിട്ടില്ലെങ്കിലും ഗതാഗതക്കുരുക്കിൽ വ്യക്തമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ്-ഷാർജ അതിർത്തിയിലെ തിരക്കേറിയ ഭാഗങ്ങൾ നേരത്തെ കടക്കാൻ സാധിച്ചാൽ തുടർന്നുള്ള യാത്ര സുഗമമാകും. എന്നാൽ തിരക്കേറിയ സമയങ്ങളിൽ (Peak hours) ഇവിടെ കുടുങ്ങിയാൽ യാത്രാസമയം ഇപ്പോഴും വർദ്ധിക്കാൻ സാധ്യതയുണ്ട്.






