യുഎഇയിൽ താപനില 48°C വരെ ഉയർന്നേക്കും ; പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്

Temperatures may rise up to 48°C; a warning has also been issued regarding the possibility of dust storms.

യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ശനിയാഴ്ച താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും, ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ (convective clouds) രൂപപ്പെടാനും ശക്തമായ കാറ്റ് പൊടിപടലങ്ങൾ ഉയർത്താനും സാധ്യതയുണ്ടെന്ന് യു.എ.ഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.

രാജ്യത്തുടനീളം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. തീരദേശ മേഖലകളിൽ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി ഈർപ്പം (humidity) വർദ്ധിക്കുമെന്നും അതോറിറ്റി പ്രവചിച്ചിട്ടുണ്ട്.

ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 43 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയും, തീരദേശങ്ങളിലും ദ്വീപുകളിലും 39 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും. മലയോര മേഖലകളിൽ 30 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില.

തെക്ക്-കിഴക്ക് ദിശയിൽ നിന്ന് വടക്ക്-കിഴക്ക് ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് തീരദേശങ്ങളിൽ 35 കിലോമീറ്റർ വരെയും, ഉൾനാടൻ-മലയോര മേഖലകളിൽ 40 കിലോമീറ്റർ വരെയും ശക്തമായേക്കാം. ശക്തമായ കാറ്റ് പൊടിപടലങ്ങൾ ഉയർത്താൻ ഇടയാക്കുമെങ്കിലും, അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.

ഞായറാഴ്ചയും സമാനമായി തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥ തുടരും. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മേഘങ്ങൾ കാണപ്പെടാം. രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി തീരദേശങ്ങളിൽ ഈർപ്പം ഉയരുന്നതിനാൽ നേരിയ മൂടൽമഞ്ഞിന് (mist) സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ വരെ ഉയർന്നേക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!