യുഎഇയിലെ നോൾ ട്രാവൽ കാർഡ് (Nol travel card) ഉടമകൾക്ക് കാർ റെന്റൽ സേവനങ്ങളിൽ 40 ശതമാനം വരെ ഇളവ് ലഭിക്കും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) യൂറോപ് കാറും (Europcar) തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ ആനുകൂല്യം.
സെപ്റ്റംബർ 1 മുതൽ ഒരു വർഷത്തേക്ക് ഈ ഓഫർ ലഭ്യമാകും. ഇത് യുഎഇയിലോ ലോകമെമ്പാടുമുള്ള വിവിധ യൂറോപ് കാർ കേന്ദ്രങ്ങളിലോ വാഹനം വാടകയ്ക്ക് എടുക്കുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നു.
പൊതു ഗതാഗതത്തിന് പുറമെ, നൂറിലധികം സ്ഥാപനങ്ങളിൽ നിന്നും ബ്രാൻഡുകളിൽ നിന്നുമുള്ള പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും നോൾ കാർഡ് വഴി ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. 100 ദിർഹം നൽകി ആർക്ക വേണമെങ്കിലും നോൾ ട്രാവൽ കാർഡ് വാങ്ങാം. ഇതിൽ 19 ദിർഹം ബാലൻസുള്ള ഒരു പ്രത്യേക ഡിസൈൻ സിൽവർ നോൾ കാർഡും 17,000 ദിർഹത്തിലധികം വിലമതിക്കുന്ന വിവിധ ഓഫറുകളും ഉൾപ്പെടുന്നു. നോൾ പേ (nol pay) ആപ്പ് വഴിയോ കാർഡ് നേരിട്ട് കാണിച്ചോ ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം.






