ഐഫോൺ 18 മോഡലുകൾക്ക് വില ഉയരാൻ സാധ്യത : യുഎഇയിൽ പ്രതീക്ഷിക്കുന്ന ഏകദേശ വിലകൾ അറിയാം

iPhone 18 Expected UAE price

ഐഫോൺ 18 പ്രോ (iPhone 18 Pro), ഐഫോൺ 18 പ്രോ മാക്സ് (iPhone 18 Pro Max) മോഡലുകൾക്ക് യുഎഇയിൽ വില ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ പുറത്തുവരുന്നുണ്ട്.

ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 പ്രോ (iPhone 18 Pro), ഐഫോൺ 18 പ്രോ മാക്സ് (iPhone 18 Pro Max) മോഡലുകൾക്ക് മുൻ പതിപ്പുകളെ അപേക്ഷിച്ച് 250 മുതൽ 300 ഡോളർ വരെ വിലകൂടാൻ സാധ്യതയുണ്ടെന്ന് ജി.എഫ് സെക്യൂരിറ്റീസ് അനലിസ്റ്റ് ജെഫ് പു (Jeff Pu) പ്രവചിക്കുന്നു. യു.എസിൽ പ്രോ മോഡലിന്റെ വില 1,349 – 1,399 ഡോളർ വരെയാകാനും, പ്രോ മാക്സ് വില 1,449 – 1,499 ഡോളർ വരെയാകാനും സാധ്യതയുണ്ട്.

വില കൂടാനുള്ള കാരണം: ആപ്പിളിന്റെ പുതിയ തലമുറയിലുള്ള 2-നാനോമീറ്റർ സിലിക്കൺ ചിപ്പുകളുടെ ഉയർന്ന നിർമ്മാണച്ചെലവും, ഡി.ആർ.എം.എം (DRAM), നാൻഡ് (NAND) സ്റ്റോറേജ് വില വർദ്ധനവുമാണ് പ്രധാന കാരണം. എ.ഐ കമ്പനികളുടെ ചിപ്പ് ആവശ്യകതയും ഇതിന് കാരണമായിട്ടുണ്ട്.

യു.എഇയിലെ പ്രതീക്ഷിക്കുന്ന വില: നിലവിൽ യു.എസിൽ 1,099 ഡോളറിന് വിൽക്കുന്ന ഐഫോൺ 17 പ്രോയ്ക്ക് യു.എഇയിൽ 4,699 ദിർഹവും, 1,199 ഡോളറായ പ്രോ മാക്സിന് 5,099 ദിർഹവുമാണ് വില. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ഐഫോൺ 18 പ്രോ മോഡലുകൾക്ക് യു.എഇയിൽ താഴെ പറയുന്ന വില പ്രതീക്ഷിക്കാം:

ഐഫോൺ 18 പ്രോ: ഏകദേശം 5,799 മുതൽ 5,999 ദിർഹം വരെ.

ഐഫോൺ 18 പ്രോ മാക്സ്: ഏകദേശം 6,199 മുതൽ 6,399 ദിർഹം വരെ.
(ഇത് നേരിട്ടുള്ള കറൻസി മാറ്റമല്ല, വാറ്റും ആപ്പിളിന്റെ റീജിയണൽ പ്രൈസിങ് നയങ്ങളും ഉൾപ്പെടുത്തി കണക്കാക്കിയ കണക്കാണിത്).

ആപ്പിൾ ഇതുവരെ വില വർദ്ധനവോ ഔദ്യോഗിക ലോഞ്ച് തീയതിയോ സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബറിൽ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോണിനൊപ്പം പ്രോ ഫോണുകളും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ഐഫോൺ 18 പിന്നീട് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!