യു.എസുമായുള്ള പരസ്പര വ്യോമ-നാവിക ആക്രമണങ്ങൾ തുടരുന്നതിനിടയിൽ, ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച അമേരിക്കൻ നാവിക ഡ്രോൺ ആക്രമിച്ചു തകർത്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) അറിയിച്ചു. എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷിത മേഖലയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച അമേരിക്കൻ നിർമ്മിത ആളില്ലാ ഉപരിതല ഡ്രോണിനെ (US military unmanned surface vessel) തങ്ങളുടെ ധീരരായ നാവികസേന നേരിടുകയും ആ ക്ര മിക്കുകയുമായിരുന്നു എന്ന് IRGC പ്രസ്താവനയിൽ വ്യക്തമാക്കിയതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ (IRIB) റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുവിഭാഗവും തമ്മിൽ തുടർച്ചയായ സൈനിക ഏറ്റുമുട്ടലുകളും എണ്ണക്കപ്പലുകൾക്ക് നേരെ ആ ക്ര മണങ്ങളും അരങ്ങേറിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസം പുറത്തുവന്നിരിക്കുന്നത്. മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയാണ് ഈ നീക്കം നൽകുന്നത്.






