അമേരിക്കയും ഇറാഖും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകളും എണ്ണക്കപ്പലുകൾക്ക് നേരേയുള്ള പരസ്പര ആക്രമണങ്ങളും ശക്തമായതിനെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു. മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് കപ്പൽ ഗതാഗതം എത്തിയിരിക്കുന്നത്.
കപ്പൽ നിരീക്ഷണ സ്ഥാപനമായ ‘കെപ്ലർ’ (Kpler) പുറത്തുവിട്ട ഡാറ്റ പ്രകാരം, കഴിഞ്ഞ 10 ദിവസത്തിനിടയിൽ പ്രതിദിനം ശരാശരി 10 ചരക്കുകപ്പലുകൾ മാത്രമാണ് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത്. വെള്ളിയാഴ്ച ഇത് 15-ൽ അധികമായിരുന്നെങ്കിൽ, ശനിയാഴ്ചയോടെ ഇത് 13 ആയി കുറഞ്ഞു.
ശനിയാഴ്ച വെറും രണ്ട് കപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നതെങ്കിൽ, ഞായറാഴ്ച ഇത് ആറെണ്ണമായി ഉയർന്നു. ഇതിൽ ഭൂരിഭാഗവും ഇറാന്റെ റൂട്ടുകളാണ് ഉപയോഗിച്ചത്. പ്രമുഖ എണ്ണക്കപ്പലുകളായ VLCC (Very Large Crude Carrier) കളുടെ യാത്രാ നീക്കങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്.
മേഖലയിലെ സുരക്ഷാപ്രശ്നങ്ങൾ കാരണം സൗദി തുറമുഖത്ത് നിന്ന് ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളുമായി പുറപ്പെട്ട ഒരു കപ്പൽ പോലും യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തിരികെ പോകേണ്ടി വന്നു. സമുദ്രപാതയിലെ ഈ അനിശ്ചിതാവസ്ഥ ആഗോള ഊർജ്ജ വിപണിയെയും ചരക്കുനീക്കത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.






