മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ സുരക്ഷാ അകലം പാലിക്കണം; ഷാർജ പോലീസ്

ഷാർജ: വാഹനമോടിക്കുന്നവർ മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ സുരക്ഷാ അകലം പാലിക്കണമെന്ന് ഓർമ്മിപ്പിച്ച് ഷാർജ പോലീസ്. ടെയിൽഗേറ്റിംഗ് മൂലം പെട്ടെന്നുള്ള സ്റ്റോപ്പുകൾക്ക് പ്രതികരിക്കാൻ ഡ്രൈവർമാർക്ക് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കൂവെന്ന് ഷാർജ പോലീസ് ചൂണ്ടിക്കാട്ടി.

 

ട്രാഫിക് ക്യാമറകളിൽ പതിഞ്ഞ ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മുന്നിലുള്ള കാറിന് തൊട്ടുപിന്നാലെ മതിയായ അകലം പാലിക്കാതെ വന്ന ഒരു മോട്ടോർ സൈക്കിൾ കാറിന്റെ പിൻഭാഗത്ത് ഇടിച്ചു തെറിക്കുന്ന ദൃശ്യങ്ങളാണ് അധികൃതർ പുറത്തുവിട്ടത്. വാഹനമോടിക്കുന്നവർക്ക് സുരക്ഷിതമായ അകലം പാലിക്കുന്നതിലൂടെ മുന്നിലുള്ള വാഹനം പെട്ടെന്ന് നിർത്തിയാലും പ്രതികരിക്കാൻ ആവശ്യമായ സമയം ലഭിക്കുമെന്ന് അതോറിറ്റി പറഞ്ഞു. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

ടെയിൽഗേറ്റിംഗ് നടത്തുന്നത് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!