ദുബായിലെ പ്രമുഖ മലയാളി ഓഡിറ്റർ (BMS Global Auditing CEO) ഷെഹിൻഷായ്ക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സെപ്റ്റംബർ 11-12–13 തീയതികളിൽ നടക്കുന്ന BRICS സമ്മേളനത്തിൽ ക്ഷണിതാവായി അവസരം ലഭിച്ചു.
ഭാരത സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം സമ്മേളനത്തിൽ പങ്കെടുക്കുന്ന തിരഞ്ഞെടുത്ത പ്രമുഖ അതിഥികളിൽ ഒരാളാണ് ഷെഹിൻഷാ.
ആഗോള സാമ്പത്തിക സഹകരണം, അന്താരാഷ്ട്ര വ്യാപാരം, നിക്ഷേപം, അടിസ്ഥാനസൗകര്യ വികസനം, ലോജിസ്റ്റിക്സ്, സമുദ്രഗതാഗതം, തന്ത്രപ്രധാനമായ ബിസിനസ് പങ്കാളിത്തങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയാണ് BRICS.
ഈ ആഗോള വേദിയിലെ ശ്രീ. ഷെഹിൻഷാ കെ. പി.യുടെ സാന്നിധ്യം BMS Global Auditing-ന്റെ അന്താരാഷ്ട്ര കാഴ്ചപ്പാടിനും ഇന്ത്യ–യു.എ.ഇ. ബിസിനസ് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയ്ക്കും പുതിയൊരു അധ്യായം തുറക്കുന്നതാണ്.






