ദുബായ് സഫാരി പാർക്ക് ഒക്ടോബർ 12-ന് വീണ്ടും തുറക്കും; പുതിയ അനുഭവം നൽകാൻ ‘റോയൽ സഫാരി’

Dubai Safari Park to open next month

ദുബായ് സഫാരി പാർക്ക് ഒക്ടോബർ 12-ന് വീണ്ടും തുറക്കും.ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് (ATM) പാർക്ക് ഒക്ടോബർ 12-ന് തുറക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ‘ലിവ് മോർ വൈൽഡ് ലൈഫ്’ (Live More Wild Life) എന്ന പുതിയ ക്യാമ്പെയ്‌നോടെയാണ് ഇത്തവണ പാർക്ക് സന്ദർശകരെ സ്വീകരിക്കുന്നത്.

പത്ത് പേർ വരെയുള്ള ഗ്രൂപ്പുകൾക്കായി 4 മണിക്കൂർ ദൈർഘ്യമുള്ള ‘റോയൽ സഫാരി’ വിഐപി ഗൈഡഡ് ടൂർ പുതുതായി അവതരിപ്പിച്ചു. ഇതിൽ റിസർവ് ചെയ്ത സീറ്റുകളും പ്രത്യേക വാഹന സൗകര്യവും വിഐപി പരിഗണനയും ലഭിക്കും.

കഴിഞ്ഞ സീസണിൽ സഫാരി പാർക്കിന്റെ ബിസിനസ്-ടു-ബിസിനസ് (B2B) വരുമാനത്തിൽ 26 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. പ്രവൃത്തിദിനങ്ങളിലെ ആകെ സന്ദർശകരിൽ 62 ശതമാനവും ബി2ബി വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു.

കടുത്ത വംശനാശഭീഷണി നേരിടുന്ന സതേൺ വൈറ്റ് റൈനോ (Southern White Rhino) ഉൾപ്പെടെ 143 പുതിയ ജീവികൾ കഴിഞ്ഞ സീസണിൽ പാർക്കിലേക്ക് എത്തിയവയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ സീസണിൽ വേൾഡ് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസ് (WAZA), യൂറോപ്യൻ അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയ (EAZA) എന്നിവയിൽ പാർക്ക് ഔദ്യോഗികമായി അംഗത്വം നേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!