ദുബായിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം : ഓഗസ്റ്റിൽ മാത്രം എത്തിയത് 8.69 ലക്ഷം അന്താരാഷ്ട്ര സന്ദർശകർ

Dubai visitor numbers hit highest level since February with 869,000 arrivals

ദുബായിലേക്ക് അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വലിയ തിരിച്ചുവരവ്. 2026 ഓഗസ്റ്റ് മാസത്തിൽ മാത്രം 8,69,000 വിദേശ വിനോദസഞ്ചാരികളാണ് ദുബായിലെത്തിയത്. 2026 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്.

ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം (DET) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026-ലെ ആദ്യ 8 മാസത്തിനിടെ ആകെ 6.97 ദശലക്ഷം (69.7 ലക്ഷം) വിദേശ സന്ദർശകരാണ് ദുബായിലെത്തിയത്.

മാർച്ച് മാസത്തിൽ 36 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ ഹോട്ടൽ ഒക്യുപ്പൻസി ഓഗസ്റ്റിൽ 66 ശതമാനത്തിലേക്ക് ഉയർന്നു. ജനവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 2.16 കോടി മുറികളാണ് ബുക്ക് ചെയ്യപ്പെട്ടത്.ഓഗസ്റ്റ് അവസാനത്തോടെ ദുബായിലെ ആകെ ഹോട്ടൽ മുറികളുടെ എണ്ണം 1,49,000-ൽ എത്താറായി.

പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് (20%).ദക്ഷിണേഷ്യയിൽ നിന്ന് 17 ശതമാനവും ജി.സി.സി (GCC) രാജ്യങ്ങളിൽ നിന്ന് 16 ശതമാനവും സഞ്ചാരികൾ എത്തി.കിഴക്കൻ യൂറോപ്പ്, സി.ഐ.എസ് (CIS) രാജ്യങ്ങളിൽ നിന്ന് 14 ശതമാനം പങ്കാളിത്തമുണ്ട്.

അറേബ്യൻ ട്രാവൽ മാർക്കറ്റ് (ATM) ഉൾപ്പെടെയുള്ള വൻകിട ആഗോള ടൂറിസം മേളകൾക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന ദുബായിക്ക് ഈ വളർച്ച വലിയ ഊർജ്ജമാണ് നൽകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!