യുഎഇയിൽ പരിശീലന ദൗത്യത്തിനിടെ രണ്ട് സൈനികർ മരണപ്പെട്ടതായി പ്രതിരോധ മന്ത്രാലയം (Ministry of Defence) അറിയിച്ചു. രാജ്യത്തിനകത്ത് വെച്ചു നടന്ന സൈനിക പരിശീലനത്തിനിടയിലാണ് ദുരന്തമുണ്ടായത്.
മേജർ അബ്ദുള്ള ഷാമിസ് അൽമൻഹാലി (Major Abdalla Shamis Almenhali), കാൻഡിഡേറ്റ് സഈദ് അബ്ദുള്ള അൽഷംസി (Saeed Abdalla Alshamsi) എന്നിവരാണ് പരിശീലനത്തിനിടെ മരണപ്പെട്ടത്.
മരണപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, വിയോഗത്തിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ വർഷം ജൂൺ 27-നും രാജ്യത്ത് നടന്ന സമാനമായ സൈനിക പരിശീലനത്തിനിടെ ഫസ്റ്റ് കോർപ്പറേഷൻ ഈസ ഗലൂം അൽ ബലൂഷി (Issa Ghaloum Al Baloushi) എന്ന സൈനികൻ മരണപ്പെട്ടിരുന്നു.
രാജ്യത്തിന്റെ പ്രതിരോധ മേഖല കൂടുതൽ ശക്തമാക്കുന്നതിനുള്ള പരിശീലന ദൗത്യങ്ങൾക്കിടെയാണ് ഈ ദുരന്ത സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്.






