സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (GACA) അംഗീകാരം ലഭിച്ചതോടെ സെപ്റ്റംബർ 20, 2026 മുതൽ കൺസോർഷ്യം ദമാമിൽ നിന്ന് സർവീസുകൾ ആരംഭിക്കും.
തുടക്കത്തിൽ റിയാദ്, ജിദ്ദ, മദീന എന്നീ മൂന്ന് ആഭ്യന്തര കേന്ദ്രങ്ങളിലേക്കായിരിക്കും സർവീസ്. റിയാദിലേക്കും ജിദ്ദയിലേക്കും പ്രതിദിനം രണ്ട് സർവീസുകൾ വീതവും മദീനയിലേക്ക് ദിവസേന ഒരു സർവീസും ഉണ്ടായിരിക്കും.
എയർ അറേബ്യ, നെസ്മ ഗ്രൂപ്പ് (Nesma Group), കെ.യു.എൻ ഹോൾഡിംഗ് (KUN Holding) എന്നിവ ഉൾപ്പെടുന്നതാണ് കൺസോർഷ്യം. എയർബസ് A320 വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്.
2030-ഓടെ 45 വിമാനങ്ങളുമായി 24 ആഭ്യന്തര പാതകളിലേക്കും 57 അന്താരാഷ്ട്ര പാതകളിലേക്കും സർവീസ് വിപുലീകരിക്കാനും, പ്രതിവർഷം 1 കോടി യാത്രക്കാർക്ക് സേവനമേകാനും കമ്പനി ലക്ഷ്യമിടുന്നു.
ദമാം കേന്ദ്രീകരിച്ചുള്ള പുതിയ സർവീസുകൾ സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ (Eastern Province) യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും വ്യോമയാന വിപണിയിൽ മത്സരക്ഷമത കൂട്ടാനും സഹായിക്കും.






