സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആ ക്ര മണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എ.ഇ. സാധാരണക്കാർക്ക് പരിക്കേൽക്കാൻ ഇടയാക്കിയ ഈ ഭീകരാക്രമണം സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ വ്യക്തമാക്കി.
ഖമീസ് മുഷൈത്, അബ്ഹ, തായിഫ് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആ ക്ര മണങ്ങളെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം രൂക്ഷമായി അപലപിച്ചു.
ആക്രമണത്തിൽ ഡസൻ കണക്കിന് സാധാരണക്കാർക്ക് പരിക്കേറ്റതായും, നിരപരാധികളായ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന നടപടിയാണിതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സൗദി അറേബ്യയുടെ പരമാധികാരത്തെ നേരിട്ട് ചോദ്യം ചെയ്യുന്നതും മേഖലയിലെ ശാന്തിക്കും സ്ഥിരതയ്ക്കും കടുത്ത ഭീഷണിയുയർത്തുന്നതുമാണ് ഹൂതികളുടെ ഈ നീക്കമെന്ന് യു.എ.ഇ ചൂണ്ടിക്കാട്ടി.
സൗദിയുടെ സുരക്ഷയ്ക്കും പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യു.എ.ഇയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ചു.





