ദുബായ് അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ (Al Quoz Industrial Area) ഇന്ന് ബുധനാഴ്ച രാവിലെ കാറിന് തീപിടിച്ചു. വിവരമറിഞ്ഞ് പോലീസും ആംബുലൻസും ഫസ്റ്റ് റെസ്പോണ്ടർമാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലെ സിഗ്നലിന് സമീപം നിർത്തിയിട്ടിരുന്ന വെള്ള കാറിന് തീപിടിച്ചത്.
വാർത്തയറിഞ്ഞ ഉടൻ തന്നെ പോലീസ് വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തര സേനകളും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.
സംഭവത്തെ തുടർന്ന് സിഗ്നലിന് സമീപം വലിയ രീതിയിൽ വാഹനക്കുരുക്ക് അനുഭവപ്പെട്ടു. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ പോലീസ് ഗതാഗതം വഴിതിരിച്ചുവിട്ടു.കാറിന്റെ മുൻഭാഗത്ത് വലതുവശത്തുനിന്നാണ് തീ പടർന്നത്. അപകടത്തിന്റെ കാരണം, ആളപായം ഉണ്ടോ എന്ന കാര്യം എന്നിവ വ്യക്തമായിട്ടില്ല.





