യു എ ഇയുടെ ഉൾപ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നൽകി.
രാത്രിയിലും പുലർച്ചെയും അന്തരീക്ഷ ഈർപ്പം ക്രമാതീതമായി ഉയരും (ചില പ്രദേശങ്ങളിൽ 90% വരെ). ഇത് തീരദേശങ്ങളിലും ഉൾനാടുകളിലും മൂടൽമഞ്ഞിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകും.
മിതമായ രീതിയിൽ വീശുന്ന കാറ്റ് പൊടിപടലങ്ങൾ ഉയർത്താൻ ഇടയുള്ളതിനാൽ അലർജി ബാധിതർ ശ്രദ്ധിക്കണമെന്ന് നിർദ്ദേശമുണ്ട്.
പുലർച്ചെ വാഹനമോടിക്കുന്നവർ മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും വേഗത കുറച്ച് വാഹനം ഓടിക്കണമെന്നും ട്രാഫിക് അധികൃതർ ആവശ്യപ്പെട്ടു.






