ഷാർജ സഫാരിയുടെ അഞ്ചാമത് സീസൺ 2026 സെപ്റ്റംബർ 21 തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുപ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ അൽ ദൈദിലുള്ള (Al Dhaid) സഫാരി വേനൽക്കാല അവധിക്ക് ശേഷമാണ് സഞ്ചാരികളെ സ്വീകരിക്കാൻ വീണ്ടും സജ്ജമാകുന്നത്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാർക്കായ ഇവിടെ 50,000-ത്തിലധികം ആഫ്രിക്കൻ വന്യജീവികളും അപൂർവ്വ ഇനം മൃഗങ്ങളും പക്ഷികളും സന്ദർശകർക്കായി സജ്ജമാക്കിയിട്ടുണ്ട്.
വന്യജീവി വൈവിധ്യം അടുത്തറിയാനും ആഫ്രിക്കൻ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനും സഹായിക്കുന്ന വിവിധ പ്രവേശന പാക്കേജുകളും ടൂറുകളും പുതിയ സീസണിൽ ഒരുക്കിയിട്ടുണ്ട്.
ഗോൾഡ്, സിൽവർ, ബ്രോൺസ് കാറ്റഗറികളിലായി വിവിധ സഫാരി സോണുകൾ സന്ദർശിക്കാനുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ഷാർജ സഫാരിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.






