പൂച്ചയോട് ക്രൂരത : സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾക്കെതിരെ യുഎഇയിൽ പ്രതിഷേധം

Cruelty to a cat: Outcry over social media footage.

ഒരു പൂച്ചയോട് കൊടുംക്രൂരത കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് യു.എ.ഇയിലെ മൃഗസ്‌നേഹികളും രക്ഷാപ്രവർത്തകരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഭയന്നുവിറയ്ക്കുന്ന പൂച്ചയുടെ കഴുത്തിൽ ക ത്തി വെക്കുന്നതും കാൽ കൊണ്ട് ഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് ഫേസ്ബുക്കിലൂടെ പ്രചരിച്ചത്.

കാഴ്ചക്കാരെയും ശ്രദ്ധയും ആകർഷിക്കാൻ (Content and attention) സ്വന്തം വളർത്തുപൂച്ചയുടെ കഴുത്തിൽ കത്തിവെച്ചും കാൽ കൊണ്ട് കഴുത്ത് ഞെരിച്ചും പീഡിപ്പിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഒരു വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ചത്.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗസംരക്ഷകരും (Remote Rescues) ദുബായിലെ പ്രദേശവാസികളും ദുബായ് പൊലീസിന്റെ സൈബർ ക്രൈം വിഭാഗത്തിലും ദുബായ് മുനിസിപ്പാലിറ്റിയിലും ഇതുസംബന്ധിച്ച് ഔദ്യോഗികമായി പരാതി നൽകി.

പ്രതിഷേധം ശക്തമായതോടെ, ചെയ്തത് ഒരു തമാശ മാത്രമായിരുന്നുവെന്നും (Just a joke) തെറ്റിദ്ധരിക്കരുതെന്നും ഇനി ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലെന്നും വ്യക്തമാക്കി വീഡിയോ പോസ്റ്റ് ചെയ്തയാൾ മാപ്പുപറഞ്ഞു.

മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ കേവലം തമാശയായി കാണാനാകില്ലെന്നും ശബ്ദമില്ലാത്ത ജീവികളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമപരമായ നടപടിയെടുക്കണമെന്നും പ്രവാസി മൃഗസ്‌നേഹികൾ ആവശ്യപ്പെട്ടു.

യു.എ.ഇ മൃഗക്ഷേമ നിയമപ്രകാരം (Federal Law on Animal Welfare) മൃഗങ്ങളെ ഉപദ്രവിക്കുന്നതും ഉപേക്ഷിക്കുന്നതും കടുത്ത കുറ്റകൃത്യമാണ്. കുറ്റക്കാർക്ക് ഒരു വർഷം വരെ തടവും 2,00,000 ദിർഹം വരെ പിഴയും ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!