ഇറാൻ വിഷയത്തിൽ താൽക്കാലിക ആശ്വാസമല്ല, ശാശ്വത സമാധാനമാണ് വേണ്ടതെന്ന് ഡോ. അൻവർ ഗർഗാഷ്

Dr. Anwar Gargash states that what is needed regarding the Iran issue is lasting peace, not temporary relief.

ഇറാൻ യുദ്ധത്തിനുള്ള ഏതൊരു പരിഹാരശ്രമവും താൽക്കാലിക ആശ്വാസത്തിന് അപ്പുറം ദീർഘകാല ശാശ്വത സമാധാനം ഉറപ്പാക്കുന്നതായിരിക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. വാഷിംഗ്ടണുമായുള്ള ചർച്ചകൾക്കൊപ്പം തന്നെ ഇറാന്റെ അയൽപക്കത്തുള്ള ഗൾഫ് രാജ്യങ്ങളുമായും നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുസ്ഥിര സമാധാനം കൈവരിക്കാൻ അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് പുറമേ, ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിൽ ഗൗരവകരമായ ചർച്ചകൾ നടക്കേണ്ടതുണ്ട്.

അയൽരാജ്യങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെടുകയും ഗൾഫ് മേഖലയുടെ ഭാവി സുരക്ഷിതമാക്കപ്പെടുകയും ചെയ്യുന്ന നീക്കങ്ങൾ മാത്രമേ മേഖലയിലെ സംഘർഷത്തിന് അവസാന പരിഹാരമാകൂ എന്ന് യു.എ.ഇ അടിവരയിട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!