ഭക്ഷ്യസുരക്ഷാ ലംഘനം ; അബുദാബിയിൽ സ്ഥാപനം അടപ്പിച്ചു

Food safety violation_ Establishment shut down in Abu Dhabi.

ആവർത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ ഒരു ബുച്ചേഴ്സ് ഷോപ്പ് അധികൃതർ താൽക്കാലികമായി അടപ്പിച്ചു. പൊതുജനാരോഗ്യം മുൻനിർത്തി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് (ADAFSA) അടിയന്തര നടപടി സ്വീകരിച്ചത്.

‘അഹ്ലുൽ റായ ബച്ചറി’ (Ahl Al Raya Butchery, One Person Company LLC) എന്ന സ്ഥാപനത്തിനെതിരെയാണ് അഡ്മിനിസ്ട്രേറ്റീവ് ക്ലോഷർ ഓർഡർ പുറപ്പെടുവിച്ചത്.

നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെടുകയും തിരുത്തൽ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്തതാണ് പെട്ടെന്നുള്ള ഈ പൂട്ടിക്കെട്ടലിന് വഴിവെച്ചത്.

കണ്ടെത്തിയ വീഴ്ചകളും ക്രമക്കേടുകളും പൂർണ്ണമായും തിരുത്തുകയും, അതോറിറ്റിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമേ സ്ഥാപനത്തിന് ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കൂ.

ഭക്ഷ്യസ്ഥാപനങ്ങളിലെ ശുചിത്വമില്ലായ്മയോ നിയമലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി ഗവൺമെന്റിന്റെ ടോൾ ഫ്രീ നമ്പറായ 800555 എന്ന നമ്പറിൽ ബന്ധപ്പെട്ട് പരാതി നൽകാൻ പൊതുജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!