കടുത്ത ക്ഷീണമോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ വാഹനം ഓടിക്കരുത്; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

: Dubai Police issue warning after driver faints causes collision

ശരീരത്തിന് കടുത്ത ക്ഷീണമോ അസ്വസ്ഥതകളോ ബോധക്ഷയമോ അനുഭവപ്പെടുമ്പോൾ വാഹനം ഓടിക്കരുതെന്ന് ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. രോഗലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉള്ള സമയങ്ങളിൽ വാഹനം ഓടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഉമ്മു സുഖൈം സ്ട്രീറ്റിൽ (Umm Suqeim Street) ഒരു ഡ്രൈവർക്ക് ഡ്രൈവിംഗിനിടെ പൊടുന്നനെ ബോധക്ഷയം അനുഭവപ്പെടുകയും തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടാവുകയും ചെയ്ത സംഭവത്തെ തുടർന്നാണ് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

ഡ്രൈവർക്ക് അപ്രതീക്ഷിതമായി ബോധക്ഷയമുണ്ടായതിനെ തുടർന്ന് പാതതെറ്റി മറ്റൊരു വാഹനത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ട്രാഫിക് പൊലീസും ആംബുലൻസ് സംഘവുമെത്തി രക്ഷാപ്രവർത്തനം നടത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനം (Low/High blood sugar), ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ, തലകറക്കം എന്നിവ ഡ്രൈവിംഗിനിടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമാകുമെന്നും ഇത് മരണകാരണമായേക്കാവുന്ന അപകടങ്ങളിലേക്ക് നയിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഒറ്റനോട്ടത്തിൽ നിസ്സാരമെന്ന് തോന്നുന്ന ലക്ഷണങ്ങൾ പോലും വാഹനം ഓടിക്കുമ്പോൾ ജീവന് ഭീഷണിയായേക്കാം എന്ന് ദുബായ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.

ഡ്രൈവർമാർക്കുള്ള പ്രധാന നിർദ്ദേശങ്ങൾ:

വിട്ടുമാറാത്ത രോഗങ്ങളുള്ളവരും ദീർഘദൂരം വാഹനം ഓടിക്കുന്നവരും കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാകുക.

ദീർഘദൂര യാത്രകൾക്ക് മുൻപ് ആവശ്യത്തിന് വിശ്രമിക്കുകയും ഉറക്കം ഉറപ്പാക്കുകയും ചെയ്യുക.

യാത്രയ്ക്കിടയിൽ ക്ഷീണമോ തലകറക്കമോ അനുഭവപ്പെട്ടാൽ വാഹനം ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി നിർത്തി വിശ്രമിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!