യു.എ.ഇയിലെ ആഭ്യന്തര ഹെലിപോർട്ടുകൾ (Domestic Heliports) രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുടെ സമയം വലിയ രീതിയിൽ കുറച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി. മുൻപ് 135 ദിവസങ്ങൾ വരെ എടുത്തിരുന്ന സർട്ടിഫിക്കേഷൻ പ്രക്രിയയ്ക്ക് പകരം ലളിതമായ രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയതോടെ processing സമയം രണ്ട് പ്രവൃത്തി ദിവസങ്ങളായി (2 Working Days) ചുരുങ്ങി.
രാജ്യത്തെ ലംബ ഗതാഗത (Vertical Aviation) മേഖലയിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ചുവപ്പുനാട കുരുക്കുകൾ ഒഴിവാക്കുന്നതിനുമാണ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) ഈ പുതിയ ഇളവ് പ്രഖ്യാപിച്ചത്.
മുൻപ് 135 ദിവസങ്ങൾ വരെ നീണ്ടുനിന്നിരുന്ന ആഭ്യന്തര ഹെലിപോർട്ട് അനുമതി നടപടികൾ പുതിയ ചട്ടപ്രകാരം വെറും രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാം.
പരമ്പരാഗത സർട്ടിഫിക്കേഷൻ പ്രക്രിയ ഒഴിവാക്കി ആഭ്യന്തര ഹെലിപോർട്ടുകൾക്ക് ലളിതമായ രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തി.
അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന ഹെലിപോർട്ടുകൾക്കും പ്രത്യേക സുരക്ഷാ സർട്ടിഫിക്കേഷൻ ആവശ്യമായ കേന്ദ്രങ്ങൾക്കും പഴയ രീതിയിലുള്ള വിശദമായ പരിശോധനയും സർട്ടിഫിക്കേഷൻ രീതിയും തന്നെയായിരിക്കും തുടരുക.
യു.എ.ഇയിലെ എയർ ടാക്സികൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയ വെർട്ടിക്കൽ ഏവിയേഷൻ മേഖലയിലെ വികസനത്തിനും വ്യവസായ നിക്ഷേപങ്ങൾക്കും കൂടുതൽ ഉത്തേജനം നൽകുക.
സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ, റിസ്ക്-ബേസ്ഡ് റെഗുലേറ്ററി സംവിധാനത്തിലൂടെയാണ് ഈ മാറ്റം നടപ്പിലാക്കിയതെന്ന് GCAA ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി വ്യക്തമാക്കി.






