സിഡ്‌നി ടെസ്റ്റ് സമനില; ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ആദ്യ പരമ്പര

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം കൊയ്ത് ടീം ഇന്ത്യ. പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. അവസാന ടെസ്റ്റിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യൻ ടീമിനു മുന്നിൽ മഴയും മോശം കാലാവസ്ഥയും വില്ലനായപ്പോൾ‌ മത്സരം സമനിലയിൽ കലാശിച്ചു. ഇത് മാത്രമാണ് പരമ്പരയിൽ ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചത്.

സി​ഡ്നി ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന ദി​നം മ​ഴ മൂലം ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. 1947 മു​ത​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ പ​ര്യ​ട​നം ന​ട​ത്താ​നാ​രം​ഭി​ച്ച ഇ​ന്ത്യ 72 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷമാണ് അ​വ​രു​ടെ നാ​ട്ടി​ൽ ആ​ദ്യ​മാ​യി പ​ര​മ്പര സ്വ​ന്ത​മാ​ക്കുന്നത്.

സി​ഡ്നി ടെ​സ്റ്റി​ൽ ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ നേ​ടി​യ ഏ​ഴി​ന് 622 ഡി​ക്ല​യേ​ഡ് എ​ന്ന സ്കോ​റി​നെ​തി​രേ ആ​തി​ഥേ​യ​രു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 300ൽ ​അ​വ​സാ​നി​ച്ചി​രു​ന്നു. 31 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി സ്വ​ന്തം മ​ണ്ണി​ൽ ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങേ​ണ്ടി​വ​ന്ന നാ​ണ​ക്കേ​ടി​ലാ​യിരുന്നു ഓ​സീ​സ് ടീം. ​

ചേതേശ്വർ പൂജാരയാണ് പരമ്പരയിലെ താരം. സ്കോ​ർ: ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 622 ഡി​ക്ല​യേ​ഡ്. ഓ​സ്ട്രേ​ലി​യ 300, വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ ആ​റ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!