യുഎഇയിൽ രണ്ട് മാസത്തിനിടെ 300 കിലോഗ്രാം ലഹ രി മരുന്ന് പിടികൂടി ; 14 കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തി

300 kg of Lahari drugs seized in two months; 14 smuggling attempts thwarted.

യുഎഇയിലെ വിമാനത്താവളങ്ങളിലെ ട്രാൻസിറ്റ് കേന്ദ്രങ്ങൾ വഴി കടത്താൻ ശ്രമിച്ച 300 കിലോഗ്രാമിലധികം ലഹരിമരുന്നുകൾ യുഎഇ സുരക്ഷാ സേന പിടികൂടി. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന 14 കള്ളക്കടത്ത് ശ്രമങ്ങളാണ് നാഷണൽ ആന്റി നാർക്കോട്ടിക്സ് ഏജൻസിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും (ICP) ചേർന്ന് പരാജയപ്പെടുത്തിയത്.

നാഷണൽ ആന്റി നാർക്കോട്ടിക്സ് ഏജൻസിയും യു.എ.ഇ കസ്റ്റംസും (പോർട്ട് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ്) സംയുക്തമായാണ് ഈ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്.

രണ്ട് മാസത്തിനിടയിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ട്രാൻസിറ്റ് ഏരിയകൾ വഴി കടത്താൻ ശ്രമിച്ച 300 കിലോഗ്രാമിലധികം ലഹരിമരുന്നാണ് പിടികൂടിയത്.

അന്താരാഷ്ട്ര തലത്തിലുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിവിധ യൂറോപ്യൻ, ഏഷ്യൻ രാജ്യക്കാരായ പ്രതികളെ സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്.

സംശയാസ്പദമായ ചരക്കുകളെയും യാത്രാ റൂട്ടുകളെയും കുറിച്ചുള്ള വിവരങ്ങൾ രാജ്യത്ത് എത്തുന്നതിന് മുൻപ് തന്നെ അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികളുമായി പങ്കുവെക്കുകയും, കൃത്യമായ ഡാറ്റ അനലിറ്റിക്സിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!