പെട്രോളിയം ഉൽപ്പന്ന വ്യാപാരം: സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി

Dubai tightens oversight of petroleum products trading

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യാപാര മേഖലയിൽ സുരക്ഷയും ചട്ടപ്പാലനവും ശക്തമാക്കാൻ ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി (DSCE).

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിൽ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ഉറപ്പാക്കുമെന്ന് ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി (DSCE) വ്യക്തമാക്കി.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംഭരണം (storage), ഗതാഗതം (transport), വിതരണം (distribution), സപ്ലൈ എന്നിവയുൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളിലും സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുകയാണ് കൗൺസിലിന്റെ ലക്ഷ്യം.

ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി സെക്രട്ടറി ജനറലും പെട്രോളിയം ഉൽപ്പന്നങ്ങൾക്കായുള്ള ദുബായ് റെഗുലേറ്ററി കമ്മിറ്റി ചെയർമാനുമായ അഹമ്മദ് ബുട്ടി അൽ മുഹൈർബി (Ahmed Butti Al Muhairbi) ഈ പുതിയ ചട്ടക്കൂട് മേഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി.

പെട്രോളിയം ഉൽപ്പന്ന വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കമ്പനികളും ആവശ്യമായ എല്ലാ ലൈസൻസുകളുടെയും പെർമിറ്റുകളുടെയും കാലാവധി കൃത്യമായി നിലനിർത്തണമെന്ന് അഹമ്മദ് ബുട്ടി അൽ മുഹൈർബി വ്യക്തമാക്കി.

അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്റ്റോറേജ് സൗകര്യങ്ങളും ഗതാഗത മാർഗ്ഗങ്ങളും മാത്രമേ ഉപയോഗിക്കാവൂ. പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് വിധേയമായിരിക്കണം.

കൃത്യമായ രേഖകളും ഡോക്യുമെന്റേഷനുകളും സൂക്ഷിക്കുന്നതോടൊപ്പം, ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാ പരിശീലനവും ഉറപ്പാക്കേണ്ടതാണ്.

അനധികൃത സൗകര്യങ്ങളുടെയോ വാഹനങ്ങളുടെയോ ഉപയോഗം, സംഭരണ-ഗതാഗത ചട്ടങ്ങളുടെ ലംഘനം, നിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ വ്യാപാരം, ഉൽപ്പന്നങ്ങളുടെ ഉറവിടവും നീക്കങ്ങളും കൃത്യമായി രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ കാര്യങ്ങൾ കർശനമായി നിരീക്ഷിക്കുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!