സൗദിക്ക് നേരെ വീണ്ടും ഹൂതി ആ ക്ര മണ ശ്രമം. അസീർ പ്രവിശ്യയിലെ അഹദ് റഫിദ ലക്ഷ്യമാക്കി ഇന്നലെ വെള്ളിയാഴ്ച ഹൂതികൾ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈൽ സൗദി വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു തകർത്തു.
തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ താഴെ പതിച്ചതിനെ തുടർന്ന് പ്രദേശവാസിയായ ഒരാൾക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു.
ഖാമിസ് മുഷൈത്ത്, ജസാൻ, അസീർ തുടങ്ങിയ സൗദിയുടെ തെക്കൻ അതിർത്തി മേഖലകൾ ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന മിസൈൽ-ഡ്രോൺ ആ ക്ര മണങ്ങളുടെ പരമ്പരയിൽ പെട്ടതാണ് ഇതും.






