അബുദാബിയിലെ ഷഖ്ബൂത് ബിൻ സുൽത്താൻ സ്ട്രീറ്റിൽ (Shakhbout Bin Sultan Street) വാരാന്ത്യത്തിൽ മൂന്ന് ദിവസത്തെ ഭാഗിക റോഡ് നിരോധനം പ്രഖ്യാപിച്ച് അബുദാബി മൊബിലിറ്റി (Abu Dhabi Mobility).
അൽ ഐൻ ഭാഗത്തേക്ക് പോകുന്ന റോഡിലെ രണ്ട് വലത് ലെയ്നുകളാണ് (2 right lanes) അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നത്.ഒക്ടോബർ 9 വെള്ളിയാഴ്ച രാത്രി 11.45 മുതൽ ഒക്ടോബർ 12 തിങ്കളാഴ്ച രാവിലെ 6.00 മണി വരെയാണ് റോഡ് ഭാഗികമായി അടച്ചിടുന്നത്.
ഷഖ്ബൂത് ബിൻ സുൽത്താൻ സ്ട്രീറ്റിൽ അൽ ഐൻ ഭാഗത്തേക്ക് പോകുന്ന ദിശയിലെ രണ്ട് വലത് ലെയ്നുകളാണ് അടച്ചിടുക. ഈ വഴി യാത്ര ചെയ്യുന്ന ഡ്രൈവർമാർ കൃത്യമായ സമയക്രമം പ്ലാൻ ചെയ്യണമെന്നും ഗതാഗത തടസ്സം ഒഴിവാക്കാൻ മുൻകൂട്ടി യാത്ര തിരിക്കണമെന്നും അബുദാബി മൊബിലിറ്റി നിർദ്ദേശിച്ചു.





