റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇന്നലെ ശനിയാഴ്ച ഉച്ചയോടെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആ ക്ര മണത്തിൽ പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. റിയാദിലെ വിവിധ ആശുപത്രികളിൽ ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി (AFP) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ചില ഗുരുതര പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ആശുപത്രികളിൽ എത്തിച്ചത്.പരിക്കേറ്റവരിൽ ഭൂരിഭാഗവും സൗദി പൗരന്മാരാണെന്നും, ഡസൻ കണക്കിന് ആളുകൾക്ക് ചികിൽസ നൽകേണ്ടി വന്നിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
യാതൊരുവിധ സൈനിക പ്രാധാന്യവുമില്ലാത്ത സിവിലിയൻ ലക്ഷ്യങ്ങൾക്ക് നേരെയാണ് ഹൂതികൾ മിസൈൽ ആക്രമണം നടത്തുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ച നയതന്ത്ര വൃത്തങ്ങൾ കുറ്റപ്പെടുത്തി.






