ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 45-ാമത് പതിപ്പിന് നവംബറിൽ തുടക്കമാകും; സൗജന്യ ബസ് സർവീസുകളും, പാർക്കിംഗും പ്രഖ്യാപിച്ചു

Sharjah book fair 2026

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം (SIBF) ഈ വർഷം നവംബർ 4 മുതൽ 12 ദിവസങ്ങളിലായി നടക്കും. ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ഷാർജ ബുക്ക് അതോറിറ്റി (SBA) പുസ്തകോത്സവത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. 124 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന മേളയിൽ, സന്ദർശകർക്കായി സൗജന്യ ഷട്ടിൽ ബസ് സർവീസുകളും വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പങ്കാളിത്തം: 1,151 അറബിക് പബ്ലിഷേഴ്സും 1,122 വിദേശ പബ്ലിഷേഴ്സും ഉൾപ്പെടെ 2,000-ത്തിലധികം പ്രസാധകർ പുസ്തകോത്സവത്തിൽ പങ്കാളികളാകും.

പുതിയ രാജ്യങ്ങൾ: ആംഗോള, ബെലാറസ്, കംബോഡിയ, ക്യുബെക്, മ്യാൻമർ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നൈജർ തുടങ്ങി ഒമ്പത് രാജ്യങ്ങൾ ഇത്തവണ ആദ്യമായി മേളയിൽ പങ്കെടുക്കുന്നു.

അതിഥി രാജ്യം (Guest of Honour): ഒമാൻ ആണ് ഈ വർഷത്തെ അതിഥി രാജ്യം. ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ സൗദ് ബിൻ നാസർ അൽ റവാഹി വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

യാത്രാ സൗകര്യങ്ങൾ: കുടുംബങ്ങൾക്കും വായനക്കാർക്കും മറ്റ് സന്ദർശകർക്കും മേളയിലേക്ക് എളുപ്പത്തിൽ എത്തുവാൻ സൗജന്യ ഷട്ടിൽ ബസ് സേവനങ്ങളും വിപുലീകരിച്ച പാർക്കിംഗ് സൗകര്യങ്ങളും അതോറിറ്റി ഒരുക്കിയിട്ടുണ്ട്.

ഷാർജ പ്രക്ഷേപണ അതോറിറ്റി (SBA) മേളയുടെ ഔദ്യോഗിക മാധ്യമ പങ്കാളിയും ഇത്തിസലാത്ത് ഗ്രൂപ്പ് (Etisalat) പ്രധാന പങ്കാളിയുമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!