അജ്മാനിൽ മകനെ മൈക്രോഫോൺ കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച അമ്മയ്ക്ക് 1,000 ദിർഹം പിഴ ചുമത്തി

A mother in Ajman was fined 1,000 dirhams for injuring her son by hitting him on the head with a microphone.

മകനുമായി ഉണ്ടായ വാക്കുതർക്കത്തിനിടയിൽ മൈക്രോഫോൺ ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച 33 കാരിയായ ഗൾഫ് പൗരയായ അമ്മയ്ക്ക് അജ്മാൻ ഫെഡറൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി 1,000 ദിർഹം പിഴ വിധിച്ചു. യു.എ.ഇ ക്രിമിനൽ ആൻഡ് പെനാൽറ്റി നിയമത്തിലെ ആർട്ടിക്കിൾ 390(2) പ്രകാരമാണ് ശിക്ഷ.

മകനും സഹോദരിയും തമ്മിലുണ്ടായ വഴക്കിനിടയിലാണ് അമ്മ കുട്ടിയെ മൈക്രോഫോൺ കൊണ്ട് അടിച്ചത്. കൂടാതെ അമ്മയുടെ ഉടമസ്ഥതയിലുള്ള നായയുടെ കടിയേറ്റും കുട്ടിക്ക് പരിക്കേറ്റിരുന്നു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിയുകയും പൊലീസും പബ്ലിക് പ്രോസിക്യൂഷനും അന്വേഷണം നടത്തി കോടതിയിൽ കേസ് എത്തിയതും.

കുട്ടിയുടെ ശരീരത്തിനേറ്റ പരിക്കുകൾ കാരണം 20 ദിവസത്തോളം തന്റെ സാധാരണ ദാത്യങ്ങളും ദൈനംദിന കാര്യങ്ങളും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടായതായി മെഡിക്കൽ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.

വിചാരണ വേളയിൽ അമ്മ കുറ്റം നിഷേധിക്കുകയും അഭിഭാഷകൻ കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തുവെങ്കിലും, തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. victim തൻ്റെ മകനാണെന്ന കാര്യം കൂടി കോടതി പരിഗണിച്ചാണ് പിഴ ശിക്ഷ വിധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!