ദുബായ് മെട്രോ ശൃംഖലയുടെ സുരക്ഷയും സജ്ജീകരണങ്ങളും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അൽ റാഷിദിയ മെട്രോ ഡിപ്പോയിൽ തന്ത്രപ്രധാനമായ സുരക്ഷാ മോക്ക് ഡ്രിൽ (Strategic drill) സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 വ്യാഴാഴ്ച പുലർച്ചെ ഒരു മണി മുതൽ 4:30 വരെയാണ് പരിശീലനം നടക്കുക.
ദുബായ് പൊലീസ്, ദുബായ് സിവിൽ ഡിഫൻസ് മറ്റ് സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് ഈ സുരക്ഷാ പരിശീലനം സംഘടിപ്പിക്കുന്നതെന്ന് ആർ.ടി.എ എക്സ് (X) പോസ്റ്റിലൂടെ അറിയിച്ചു.
അടിയന്തര ഘട്ടങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങൾ വിലയിരുത്താനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായാണ് ഈ ഡ്രിൽ സംഘടിപ്പിക്കുന്നത്.






