അബുദാബി: അബുദാബിയിൽ തീപിടുത്തം. വ്യാഴാഴ്ച്ച രാവിലെ അബുദാബിയിലെ അൽ ഹുദൈരിയത്ത് ബീച്ചിലെ ഫ്ളോട്ടിംഗ് പ്ലാറ്റ്ഫോമിൽ ഉണ്ടായ തീപിടുത്തം അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും സംഭവിക്കുകയോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടില്ല.
തീപിടുത്തത്തിന്റെ കാരണമോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ സംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.





