ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫുജൈറയിൽ കാർ ഇടിച്ച് മൂവാറ്റുപുഴ സ്വദേശി മരിച്ചു. മൂവാറ്റുപുഴ മാറാടി സ്വദേശിയും ഫുജൈറ സിറ്റി സെൻ്ററിലെ അൽ ബൈക്ക് കൗണ്ടറിൽ സെയിൽസ്മാനുമായ റസ്വിൻ റഷീദ് തെള്ളിക്കുന്നേൽ (24) ആണ് മരിച്ചത്.
ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചു പോകവേ കാർ ഇടിക്കുകയായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി ഫുജൈറ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണ്.
നവംബറിൽ കല്യാണം ഉറപ്പിച്ചിരുന്ന റസ്വിൻ, കുറച്ചു ദിവസങ്ങൾക്കകം ലീവിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു. മുഹമ്മദ് ഗരിയ്യ, ഇബ്രാഹിം ആലമ്പാടി, നിഷാദ് വാഫി തുടങ്ങിയ കെ.എം.സി.സി പ്രവർത്തരുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
പിതാവ് റഷീദ്. മാതാവ് സീനത്ത്. സഹോദരങ്ങൾ: റമീസ്, ഫിദ.






